Thursday, December 9, 2010

നാളെ എന്താകും ?

പ്രകാശത്തെ തേടി അലയുന്ന ഇരുട്ട് . പ്രകാശം അണയുമ്പോള്‍ ഒന്ന് ഒന്ന് യാത്ര ചോദിയ്ക്കാന്‍ പോലും കഴിയാതെ ഇരുട്ട് കടന്നു പോകുന്നു. പ്രഭാതം പ്രദോഷത്തോട് അകന്നിരിക്കുന്നത് പോലെ എന്റെ മനസ്സും ഈ ലോകത്തോട്‌ അകലുന്നു. മാന്യതയുടെ കുപ്പായം ധരിച്ചു ചില അപരാധികള്‍ മതമെന്ന ചായം പൂശി മനുഷ്യനെ  കൊന്നൊടുക്കുമ്പോള്‍ ചുവന്ന മണ്ണില്‍ നിന്നും ഉയരുന്നത് നിരാലംബരായ ചില നിര്‍ദ്ധോഷികളുടെ നിലവിളികള്‍ മാത്രം. ഭര്‍ത്രു വിയോഗത്താല്‍ ഭാര്യ , മക്കളുടെ  വിയോഗത്താല്‍ മാതാപിതാക്കള്‍ ,മാതാപിതാക്കളുടെ വിയോഗത്താല്‍ അനാതരാകുന്ന  ഒരുകൂട്ടം കുരുന്നുകളുടെ നേര്‍ത്ത നിലവിളികള്‍ മാത്രം.
                             എന്റെ ഹൃദയത്തെ കീറിമുറിച്ചുകൊണ്ട് പായുന്ന ആ നിലവിളികള്‍ കണ്ടില്ലെങ്കില്‍ ഞാന്‍ ആത്മാവില്ലാത്ത വെറുമൊരു ജഡം മാത്രമായിരിക്കും.കാലക്രമേണ ചീഞ്ഞഴുകുന്ന വെറുമൊരു പിണം. മനുഷ്യനായി ജനിച്ചത്‌ കൊണ്ട് മാത്രം ജീവിതത്തെ പഴിക്കുന്ന എത്രയെത്ര മാതാപിതാക്കള്‍ ,കുഞ്ഞുങ്ങള്‍ നമ്മുടെ മധ്യത്തില്‍  ഉണ്ട്.  'കരുണ' എന്നാ ഒരു വാകിനര്‍ത്ഥം നഷ്ടപെട്ട ഒരു ലോകത്താണ് ഞാനും നിങ്ങളും ഇന്ന് ആയിരിക്കുന്നത്. ജയിക്കാനായി കൂടെ ജനിച്ചവന്റെ ചങ്കില്‍ ചോര ഉണങ്ങിയ  കത്തി കയറ്റുന്ന സഹോദരന്‍ .
                          തീവ്രവാദം എന്നാ തിരശീലക്കു പിന്നില്‍ കപട നാടകമാടുന്ന കാപാലികന്മാര്‍ . കടിച്ചു കീറുവാന്‍ തക്കം പാര്‍ത്തു, എരിയുന്ന പകയുമായി ജീവിക്കുന്ന ഒരു തലമുറ . ഈ നശ്വരമായ ലോകജീവിതത്തില്‍ നാം കാണിച്ചു കൂട്ടുന്ന പാപങ്ങള്‍ക്ക്‌ എന്ത് വിലയാണ് സമുഹത്തില്‍ ഉള്ളത്? ഒരു കൂട്ടം ജനതയെ നശിപ്പിച്ചു കൊണ്ട് എന്ത് നേടാനാണ് പോകുന്നത്? .  അറിയില്ല .... ആര്‍ക്കും അറിയില്ല ... പക്ഷെ അനേകര്‍ അനതരാകുന്നു ,വിധവകളകുന്നു , മണ്ണിന്റെ ഗന്ധം,നിറം എല്ലാം  മാറുന്നു , ശവ പറമ്പുകള്‍ നിറയുന്നു... പ്രത്യാശ നശിച്ച ഒരു സമൂഹം  ഉടലെടുക്കുന്നു... നാളെ എന്താകും ?

Tuesday, September 7, 2010

ഓര്‍മ്മകള്‍

ഞാന്‍ താരാട്ടു പാടി വളര്‍ത്തിയ ഓര്‍മ്മകള്‍ വളര്‍ന്നപ്പോള്‍ എന്നെ വരിഞ്ഞു മുറുക്കി. ഇപ്പോള്‍ തോന്നുന്നു വളര്‍ന്നത്‌ ഞാനല്ല, മരിച്ച  എന്നിലെ ഓര്‍മ്മകള്‍ ആണെന്ന്. ഓര്‍മ്മകള്‍!!!  ഒറ്റപ്പെടുമ്പോള്‍ ഒപ്പം കൂടുന്ന ഒരു സുഹൃത്ത്‌. നമ്മിലെ വേദനകളെ നാമറിയാതെ വളര്‍ത്തുന്ന ക്രുരതയുടെ കറുത്ത  കൈകളുള്ള സുഹൃത്ത്‌. കാരിരുംബിലും  കരുത്തുറ്റ കരതലത്തെയും കണ്ണുനീര്‍ കൊണ്ട് നനക്കുന്ന കറുത്ത കണ്ണുള്ള കാട്ടാളന്‍, അവനു പേര് ഓര്‍മ!!!. കാലം കഴിയുമ്പോഴും കഴിയാത്ത വിങ്ങലുകള്‍ മനസ്സില്‍ തളം കെട്ടി നില്കുന്നു,  എന്തിനാണെന്ന് അറിയില്ല! . പക്ഷെ എന്ത് കൊണ്ടാണെന്നു അറിയാം. ഓര്‍മയെന്നു ഓമനപ്പേരിട്ട് വിളിക്കുന്ന ഒരപരാധിയുടെ വികൃതി, അത്ര മാത്രം. ഇന്നലയിലെ ഞാന്‍ ആരാണെന്നും എന്താണെന്നും ചൂണ്ടി കാണിക്കുന്ന ഓര്‍മകള്‍!. ഓര്‍മ്മകള്‍ ഒരിക്കലും നശിക്കുന്നില്ല!!!

Saturday, July 31, 2010

അവൾ



ഇന്നും അന്നും എപ്പോഴും എന്‍റെ ഓര്‍മയില്‍ അവൾ  മാത്രമായിരുന്നു. അവളുടെ ഓര്‍മ്മകള്‍ എന്നോടുകൂടെ മാത്രമേ അടക്കം ചെയ്യപ്പെടുന്നുള്ളൂ. ഓര്‍മകളില്‍ വിരചിക്കാത്തവര്‍ മനുഷ്യരല്ലന്നാണ് പൊതുവേ വെയ്പ്പ്. എന്നാല്‍ വിചാരങ്ങള്‍ ഒരിക്കലും വികാരങ്ങളെ കീഴ്പെടുത്തരുതെന്നു ആഗ്രഹിക്കുന്നവനും അതിനു വേണ്ടി ശ്രമിക്കുന്നവനുമാണ് ഞാന്‍. 'അവൾ ' എന്ന് മാത്രമേ ഞാന്‍ ഞാന്‍ ഇവിടെ സംബോധന ചെയ്യുന്നുള്ളൂ. കാരണം ഇതുവരെ ഞാന്‍ അവളെ കണ്ടിട്ടില്ല. അവളുടെ ശബ്ദം എന്നെ ഉണര്‍ത്തിട്ടില്ല. അവളുടെ പേര് വിളിക്കുവാന്‍ എനിക്ക് അവളെ പരിചയമില്ല. എങ്കിലും അവള്‍ ഒരിക്കല്‍ എന്‍റെ ജീവിതത്തില്‍ ഒരു വസന്തമായി വരുമെന്നുള്ള പ്രതീക്ഷ എന്‍റെ ചിന്തകളെ അനുദിനം ഭരിക്കുന്നത്‌ കൊണ്ടാവാം അവളുടെ ഓര്‍മ്മകള്‍ ഇന്നും അന്നും എപ്പോഴും എന്‍റെ ഹൃദയത്തില്‍ പെയ്യാത്ത മേഘങ്ങളായി നില്‍ക്കുന്നത്. ഒരിക്കലും ഞാന്‍ അവളെ കണ്ടിട്ടില്ലെങ്കില്‍ എന്‍റെ മരണത്തിനു പോലും ആ ഓര്‍മകളെ നശിപ്പിക്കാനാകില്ല. അവളെ കണ്ടുമുട്ടുന്ന നിമിഷം ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗം ഉണ്ടന്ന് ഞാന്‍ വിശ്വസിക്കും. എന്‍റെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാണെന്നു അടിവരയിടുന്ന നിമിഷമായിരിക്കും അത്. ഭൂമിയില്‍ ജനിച്ചവരാരും ആശകളുടെ കോട്ട കെട്ടാത്തവരല്ല. എന്നാല്‍ ആ കോട്ട ചീട്ടുകൊട്ടാരം പോലെ ഒരുനാള്‍ തകരുമെന്നു കരുതാതെ സ്വപ്‌നങ്ങള്‍ നെയ്ത് കൂട്ടുന്നവര്‍.ഒരിക്കലും സമസ്തവും സാധിച്ചു ആരും സമാധിയടഞ്ഞിട്ടില്ല. എന്നാല്‍ സമസ്തവും സാധിക്കാതെ സമാധിയടയുന്നവരുമില്ല. ആഗ്രഹിക്കുന്നതില്‍ അല്പമെങ്കിലും കിട്ടാതെ പോകുന്നവരും ഇല്ല.






എന്‍റെ ദൈവമേ! എന്‍റെ ആയുസ്സ് എത്രയാണെന്ന് എനിക്കറിയില്ല. എങ്കിലും നീ അനുവദിക്കുന്ന ആയുസ്സിനുള്ളില്‍ അവളെ കാണുവാനുള്ള ആ മഹാഭാഗ്യം നീ തരണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാന്‍ നിര്‍ത്തുന്നു.............

Monday, July 12, 2010

ഹൃദയേശ്വരി

എന്‍ നയനം കൊതിച്ചു നിന്‍ ദര്‍ശനം
എങ്കിലും ഏകിയില്ല  ഒരു മാത്രയെങ്കിലും
 പിടഞ്ഞുപോയ്! എന്‍മനം പിടഞ്ഞുപോയ്!
നയാനാശ്രു വരച്ചു രേഖകള്‍ എന്‍ ചൊടിയില്‍

എന്തെ ഇനിയും എന്‍ ജീവിതയാത്രയില്‍ 
തണലായി നീ വന്നാണയാത്തു ശലഭമേ?
കൊതിക്കുന്നു എന്‍ ഹൃദയതാളങ്ങള്‍ 
നിന്‍റെ കുളിരണിയിക്കും ദര്‍ശനത്തിന്നായി

നിന്നെ പിരിയുന്നമാത്രയില്‍ മരിക്കുമെന്‍-
ഹൃദയതുടിതാളങ്ങള്‍ എന്‍ ഓമലെ
അറിയുന്നുവോ നീ എന്‍ ദുഖവേദന
ഒരുമാത്രയെങ്കിലും അണയു നീചാരെ



Saturday, July 10, 2010

ഭ്രാന്ത്

നമ്മളില്‍ വിപുലമായി ചിന്തിക്കുന്നവരും സങ്കുചിതമായി ചിന്തിക്കുന്നവരും  കാണും. എന്നാല്‍ നമ്മുടെ ചിന്തയാണ് പ്രധാനം. എന്ത് ചിന്തിക്കുന്നു എന്നതാണ് കാര്യം. പലര്‍ക്കും അവരവരുടെ സ്വഭാവമനുസരിച്ചു പല ചിന്തകളും വരാം. ചിലര്‍ അവരുടെ ചിന്തകളില്‍ നിന്ന് പുതിയ  തീരുമാനങ്ങളില്‍ എത്തിച്ചേരും . ചിലര്‍ ചിന്തിക്കുന്നത് എന്താണെന്നു പോലും മനസ്സിലാക്കാന്‍ കഴിയാത്തവര്‍!!!. ആ അവസ്ഥയാണ് മനോവിഭ്രാന്തി എന്ന് പറയുന്നത്. ഞാന്‍ പരിഷ്കരിച്ചു പറഞ്ഞതാണ്‌. എന്ന് വച്ചാല്‍ 'ഭ്രാന്ത്'. അപ്പോള്‍ നിങ്ങള്‍ ആലോചിക്കും ഇങ്ങനെ ചിന്തിക്കുന്ന എനിക്ക് ഭ്രാന്തല്ലേ?. അതെ, അങ്ങനെ നോക്കിയാല്‍ നമ്മള്‍ എല്ലാവരും ഭ്രാന്തന്മാരാണ്!!.  പക്ഷെ അത് പലരിലും വ്യത്യസ്തമാണ്. 

                                                                                                                                             'ഭ്രാന്ത്' എന്നാ അവസ്ഥയെപറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? . അങ്ങനെ ചിന്തിക്കാന്‍ കഴിവുള്ളവര്‍ക്ക് മാത്രമേ എന്റെ അഭിപ്രായത്തില്‍ ഭ്രാന്ത് ഇല്ലന്നു പറയാന്‍ പറ്റു. നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? . ഞാന്‍ ഇത് പറയുമ്പോള്‍ ഉടനെ നിങ്ങളില്‍ പലരും ഇപ്പോള്‍ ഭ്രാന്തിനെ കുറിച്ച് ചിന്തിക്കും!!!. ഒരു  തരത്തില്‍ പറഞ്ഞാല്‍ ഭ്രാന്തുണ്ടോ എന്ന് സ്വയം ബോധ്യം വരുത്താനുള്ള ഒരു ശ്രമം. നിങ്ങളില്‍ പലര്‍ക്കും ഇപ്പോള്‍ ഭ്രാന്ത് പിടിക്കുന്നുണ്ടാവും. അപ്പോള്‍ നിങ്ങള്‍ ചിന്തിക്കും ഇതാണോ ഭ്രാന്ത്?. ഇപ്പോള്‍ നിങ്ങളില്‍ ഇതെഴുതിയാ എന്നോട് ഒരു നീരസം വരും?. ഇവന് എന്താ ഭ്രാന്താണോ?. എന്നാല്‍ കേട്ടോളു എനിക്കും ഭ്രാന്താണ് നിങ്ങള്‍ക്കും ഭ്രാന്താണ്!!. ഭ്രാന്തില്ലത്തവന്‍ ഒരു മനുഷ്യനാണോ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. ഇപ്പോള്‍ നിങ്ങളില്‍ പലര്‍ക്കും ഭ്രാന്തിനോട് ഒരു അഭിനിവേശം വന്നു. കാരണം തന്‍ ഒരു മനുഷ്യനാണെങ്കില്‍ എന്നില്‍ ഭ്രാന്ത് കാണണമല്ലോ?. കൂടുതല്‍ ചിന്തിക്കുവാന്‍ നിങ്ങള്‍ ശ്രമിക്കും?. അപ്പോള്‍ തോന്നും എന്ത് ചിന്തിക്കാനാണ്?. ഈ ചിന്തയാണോ ഭ്രാന്ത്?

                                                                                                                                
                                                                                                                                           

Friday, July 9, 2010

മനുഷ്യന്‍

 മനുഷ്യനായി പിറന്നാല്‍ മരിക്കണം
ഉലകില്‍ ഉറഞ്ഞു തുള്ളുന്ന ഉഗ്ര-
വിഷ സര്‍പ്പമാകും മനുഷ്യന്‍ 
മരിച്ചാല്‍ പ്രകൃതിക്കെന്തു ചേതം

കളിവാക്കു പറയുന്ന മനുഷ്യനോ-
അതോ കടിഞ്ഞാണില്ലാത്ത മൃഗമോ?
ആരാണ് ഭേദമീ ഭൂമിയില്‍ ?
ആര്‍ക്കാണ് മരിക്കുവാന്‍ യോഗ്യത?


 

നമ്മള്‍

ഒരു മുത്ത്‌ മാലയില്‍ കോര്‍ത്തിണക്കിയ മുത്തുകളാണ് നമ്മള്‍!
ഓരോ മുത്തും ഒന്നോന്നിനെ ഒട്ടിനില്‍ക്കുന്നത് പോലെ ഒരുമിച്ചു നില്കണം നമ്മള്‍!
ഒരറ്റം പൊട്ടിയാല്‍ ഒരുമിച്ചു വീഴും നമ്മള്‍!
ഓര്‍ത്തിരിക്കണം നമ്മള്‍ ഒന്നാണ്.... ഒന്നാണ്....ഒന്നാണ്! 

വിരഹം

വിരഹം വിതുമ്പിയ വാക്കുകള്‍
വിളിച്ചുണര്‍ത്തിയെന്നെ വിസ്മയമായി 
വികൃതികള്‍ വിരിഞ്ഞ വിരലുകള്‍
വരച്ചു വര്‍ണ ചിത്രങ്ങള്‍ വിണ്ണില്‍ 

വിചാരിച്ചാല്‍ വരില്ല വിരഹം
വിരഹം വിചാരിച്ചാല്‍ വിതുമ്പും-
വിണ്ണില്‍ വീണു വിളയാടിയ-
വിനീത മര്‍ത്യജന്മം