Thursday, December 9, 2010

നാളെ എന്താകും ?

പ്രകാശത്തെ തേടി അലയുന്ന ഇരുട്ട് . പ്രകാശം അണയുമ്പോള്‍ ഒന്ന് ഒന്ന് യാത്ര ചോദിയ്ക്കാന്‍ പോലും കഴിയാതെ ഇരുട്ട് കടന്നു പോകുന്നു. പ്രഭാതം പ്രദോഷത്തോട് അകന്നിരിക്കുന്നത് പോലെ എന്റെ മനസ്സും ഈ ലോകത്തോട്‌ അകലുന്നു. മാന്യതയുടെ കുപ്പായം ധരിച്ചു ചില അപരാധികള്‍ മതമെന്ന ചായം പൂശി മനുഷ്യനെ  കൊന്നൊടുക്കുമ്പോള്‍ ചുവന്ന മണ്ണില്‍ നിന്നും ഉയരുന്നത് നിരാലംബരായ ചില നിര്‍ദ്ധോഷികളുടെ നിലവിളികള്‍ മാത്രം. ഭര്‍ത്രു വിയോഗത്താല്‍ ഭാര്യ , മക്കളുടെ  വിയോഗത്താല്‍ മാതാപിതാക്കള്‍ ,മാതാപിതാക്കളുടെ വിയോഗത്താല്‍ അനാതരാകുന്ന  ഒരുകൂട്ടം കുരുന്നുകളുടെ നേര്‍ത്ത നിലവിളികള്‍ മാത്രം.
                             എന്റെ ഹൃദയത്തെ കീറിമുറിച്ചുകൊണ്ട് പായുന്ന ആ നിലവിളികള്‍ കണ്ടില്ലെങ്കില്‍ ഞാന്‍ ആത്മാവില്ലാത്ത വെറുമൊരു ജഡം മാത്രമായിരിക്കും.കാലക്രമേണ ചീഞ്ഞഴുകുന്ന വെറുമൊരു പിണം. മനുഷ്യനായി ജനിച്ചത്‌ കൊണ്ട് മാത്രം ജീവിതത്തെ പഴിക്കുന്ന എത്രയെത്ര മാതാപിതാക്കള്‍ ,കുഞ്ഞുങ്ങള്‍ നമ്മുടെ മധ്യത്തില്‍  ഉണ്ട്.  'കരുണ' എന്നാ ഒരു വാകിനര്‍ത്ഥം നഷ്ടപെട്ട ഒരു ലോകത്താണ് ഞാനും നിങ്ങളും ഇന്ന് ആയിരിക്കുന്നത്. ജയിക്കാനായി കൂടെ ജനിച്ചവന്റെ ചങ്കില്‍ ചോര ഉണങ്ങിയ  കത്തി കയറ്റുന്ന സഹോദരന്‍ .
                          തീവ്രവാദം എന്നാ തിരശീലക്കു പിന്നില്‍ കപട നാടകമാടുന്ന കാപാലികന്മാര്‍ . കടിച്ചു കീറുവാന്‍ തക്കം പാര്‍ത്തു, എരിയുന്ന പകയുമായി ജീവിക്കുന്ന ഒരു തലമുറ . ഈ നശ്വരമായ ലോകജീവിതത്തില്‍ നാം കാണിച്ചു കൂട്ടുന്ന പാപങ്ങള്‍ക്ക്‌ എന്ത് വിലയാണ് സമുഹത്തില്‍ ഉള്ളത്? ഒരു കൂട്ടം ജനതയെ നശിപ്പിച്ചു കൊണ്ട് എന്ത് നേടാനാണ് പോകുന്നത്? .  അറിയില്ല .... ആര്‍ക്കും അറിയില്ല ... പക്ഷെ അനേകര്‍ അനതരാകുന്നു ,വിധവകളകുന്നു , മണ്ണിന്റെ ഗന്ധം,നിറം എല്ലാം  മാറുന്നു , ശവ പറമ്പുകള്‍ നിറയുന്നു... പ്രത്യാശ നശിച്ച ഒരു സമൂഹം  ഉടലെടുക്കുന്നു... നാളെ എന്താകും ?

1 comment:

  1. good... nannai ezhuthiyittund.... xpecting more.... all d best....

    ReplyDelete

നിര്‍ദ്ദേശങ്ങള്‍