Saturday, July 31, 2010

അവൾ



ഇന്നും അന്നും എപ്പോഴും എന്‍റെ ഓര്‍മയില്‍ അവൾ  മാത്രമായിരുന്നു. അവളുടെ ഓര്‍മ്മകള്‍ എന്നോടുകൂടെ മാത്രമേ അടക്കം ചെയ്യപ്പെടുന്നുള്ളൂ. ഓര്‍മകളില്‍ വിരചിക്കാത്തവര്‍ മനുഷ്യരല്ലന്നാണ് പൊതുവേ വെയ്പ്പ്. എന്നാല്‍ വിചാരങ്ങള്‍ ഒരിക്കലും വികാരങ്ങളെ കീഴ്പെടുത്തരുതെന്നു ആഗ്രഹിക്കുന്നവനും അതിനു വേണ്ടി ശ്രമിക്കുന്നവനുമാണ് ഞാന്‍. 'അവൾ ' എന്ന് മാത്രമേ ഞാന്‍ ഞാന്‍ ഇവിടെ സംബോധന ചെയ്യുന്നുള്ളൂ. കാരണം ഇതുവരെ ഞാന്‍ അവളെ കണ്ടിട്ടില്ല. അവളുടെ ശബ്ദം എന്നെ ഉണര്‍ത്തിട്ടില്ല. അവളുടെ പേര് വിളിക്കുവാന്‍ എനിക്ക് അവളെ പരിചയമില്ല. എങ്കിലും അവള്‍ ഒരിക്കല്‍ എന്‍റെ ജീവിതത്തില്‍ ഒരു വസന്തമായി വരുമെന്നുള്ള പ്രതീക്ഷ എന്‍റെ ചിന്തകളെ അനുദിനം ഭരിക്കുന്നത്‌ കൊണ്ടാവാം അവളുടെ ഓര്‍മ്മകള്‍ ഇന്നും അന്നും എപ്പോഴും എന്‍റെ ഹൃദയത്തില്‍ പെയ്യാത്ത മേഘങ്ങളായി നില്‍ക്കുന്നത്. ഒരിക്കലും ഞാന്‍ അവളെ കണ്ടിട്ടില്ലെങ്കില്‍ എന്‍റെ മരണത്തിനു പോലും ആ ഓര്‍മകളെ നശിപ്പിക്കാനാകില്ല. അവളെ കണ്ടുമുട്ടുന്ന നിമിഷം ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗം ഉണ്ടന്ന് ഞാന്‍ വിശ്വസിക്കും. എന്‍റെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാണെന്നു അടിവരയിടുന്ന നിമിഷമായിരിക്കും അത്. ഭൂമിയില്‍ ജനിച്ചവരാരും ആശകളുടെ കോട്ട കെട്ടാത്തവരല്ല. എന്നാല്‍ ആ കോട്ട ചീട്ടുകൊട്ടാരം പോലെ ഒരുനാള്‍ തകരുമെന്നു കരുതാതെ സ്വപ്‌നങ്ങള്‍ നെയ്ത് കൂട്ടുന്നവര്‍.ഒരിക്കലും സമസ്തവും സാധിച്ചു ആരും സമാധിയടഞ്ഞിട്ടില്ല. എന്നാല്‍ സമസ്തവും സാധിക്കാതെ സമാധിയടയുന്നവരുമില്ല. ആഗ്രഹിക്കുന്നതില്‍ അല്പമെങ്കിലും കിട്ടാതെ പോകുന്നവരും ഇല്ല.






എന്‍റെ ദൈവമേ! എന്‍റെ ആയുസ്സ് എത്രയാണെന്ന് എനിക്കറിയില്ല. എങ്കിലും നീ അനുവദിക്കുന്ന ആയുസ്സിനുള്ളില്‍ അവളെ കാണുവാനുള്ള ആ മഹാഭാഗ്യം നീ തരണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാന്‍ നിര്‍ത്തുന്നു.............

1 comment:

നിര്‍ദ്ദേശങ്ങള്‍